വാഴയ്ക്ക് വെള്ളം നനയ്ക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: വാഴക്ക് വെള്ളം നനയ്ക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ അരയി വലിയവീട്ടില്‍ സുബിന്‍റെ ഭാര്യ സഞ്ജനയാണ് (23) മരിച്ചത്. ഇന്നലെ മൂന്ന് മണിയോടെയാണ് സംഭവം. സഞ്ജനയുടെ ഭര്‍തൃപിതാവ് കാര്യസ്ഥനായി ജോലിനോക്കി നടത്തുന്ന അടുക്കത്ത് പറമ്പില്‍ രവീന്ദ്രന്‍റെ വളപ്പില്‍ വാഴക്ക് വെള്ളം നനക്കുന്നതിനിടെ സഞ്ജന കുഴ ഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോലീസ് സര്‍ജന്‍റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഗുരുപുരം ബാലൂരിലെ സുരേശന്‍-സൗമ്യ ദമ്പതികളുടെ മകളാണ് സഞ്ജന. സഹോദരങ്ങള്‍: ശ്രേയ, സയന.