സഹപാഠിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്ത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

നീലേശ്വരം : സഹപാഠിയുടെ കവിതാ സമാഹാരം പഠിച്ച സ്കൂളില്‍ വെച്ച് പ്രകാശനം ചെയ്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 84 -85 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന ടി.എച്ച് പ്രശാന്തിയുടെ ആദ്യ കവിതാ സമാഹാരമായ 'അരഞ്ഞാണം നഷ്ടപ്പെട്ടോള്' ന്‍റെ പ്രകാശനമാണ് സഹപാഠി 85 ന്‍റെ നേതൃത്വത്തില്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്നത്. സ്കൂള്‍ മാനേജര്‍ കെ.സി ഉദയവര്‍മ്മ രാജയുടെ അദ്ധ്യക്ഷതയില്‍ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അംഗം രാജ്മോഹനന്‍ നീലേശ്വരം പുസ്ത പ്രകാശനം ചെയ്തു. കവിയും സാഹിത്യകാരനുമായ അജികുമാര്‍ നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. കവിയും ഗ്രന്ഥകാരനുമായ മുഞ്ഞിനാട് പത്മകുമാര്‍ പുസ്തക പരിചയം നടത്തി. എം.കെ.ഗോപകുമാര്‍, വിനോദ് അരമന, എ.വി.നാരായണന്‍ മാസ്റ്റര്‍, അനീഷ് വെങ്ങാട്ട് , ഫറീന കോട്ടപ്പുറം, പുഷ്പ കൊളവയല്‍, രാജേന്ദ്രകുമാര്‍ കോറോത്ത് എന്നിവര്‍ സംസാരിച്ചു. ടി.എച്ച് പ്രശാന്തി മറുമൊഴി നടത്തി. സഹപാഠി പ്രസിഡന്‍റ് സേതുബങ്കളം സ്വാഗതവും സെക്രട്ടറി ചിത്രകല ചന്ദ്രന്‍ നന്ദിയും പറഞ്ഞു. രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ പ്രശാന്തി ഇപ്പോള്‍ കാഞ്ഞങ്ങാട് തെരുവത്ത് സ്കൂളിലെ അധ്യാപികയാണ്.