ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് അരയും തലയും മുറുക്കി പ്രവര്‍ത്തനം സജീവമാക്കി. വിജയം ഉറപ്പിച്ച് യുഡിഎഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ.ജെ.വര്‍ക്കിയെന്ന നാട്ടുകാരുടെ കുഞ്ഞൂട്ടിചേട്ടന്‍ വാര്‍ഡുകളില്‍ സജീവസാന്നിധ്യമാണ്. നേരത്തെ കെ.ജെ.വര്‍ക്കി വെസ്റ്റ് എളേരി പഞ്ചായത്തിന്‍റെ പ്രസിഡണ്ടായിരുന്നു. അക്കാലത്ത് നടപ്പാക്കിയ സമഗ്രവികസനം ചൂണ്ടിക്കാട്ടിയാണ് വര്‍ക്കി വോട്ട് തേടുന്നത്. പ്രമുഖ കരാറുകാരന്‍ കൂടിയായ വര്‍ക്കി അഞ്ചാംവാര്‍ഡായ പുന്നക്കുന്നില്‍ നിന്നാണ് ജനവിധിതേടുന്നത്. കാരുണ്യ, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.ജെ.വര്‍ക്കി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. നിലവില്‍ 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ വിഭജനത്തിലൂടെ വാര്‍ഡുകളുടെ എണ്ണം 19 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ യുഡിഎഫിന് പത്തും ഇടതുമുന്നണിക്ക് എട്ടും സീറ്റുകളാണ് പഞ്ചായത്തിലുള്ളത്. എന്നാല്‍ ഇത്തവണ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. അതേസമയം വാര്‍ഡ് വിഭജനം തങ്ങള്‍ക്ക് അനുകൂലമാകുന്നതോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്നാണ് ഇടതുപക്ഷത്തിന്‍റെയും പ്രതീക്ഷ.
വെസ്റ്റ് എളേരി ഭരണം നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി യുഡിഎഫ്