നീലേശ്വരം: സിപിഎം ശക്തികേന്ദ്രമായ മടിക്കൈ ബങ്കളത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.വി.ബാലകൃഷ്ണന്‍മാസ്റ്ററുടെ പ്രചരണ പോസ്റ്ററുകള്‍ വ്യാപകമായി കീറിനശിപ്പിച്ചു. ബങ്കളം-വൈനിങ്ങാല്‍ ചതുരകിണര്‍ റോഡരികിലെ ചുവരുകളില്‍ പതിച്ചിരുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് കീറികളഞ്ഞത്.