നീലേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നീലേശ്വരം നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സ്ഥാനാര്‍ത്ഥികള്‍ നഗരസഭയിലെത്തിയത്. യുഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എറുവാട്ട് മോഹനന്‍ വരണാധികാരി ഡി.സുമക്ക് ആദ്യ പത്രിക സമര്‍പ്പിച്ചു. വാര്‍ഡ് 1 പടിഞ്ഞാറ്റം കൊഴുവല്‍ എം.കുഞ്ഞമ്പുനായര്‍, 2 പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റ് പി.വിനോദ്കുമാര്‍, 3 നീലേശ്വരം സെന്‍ട്രല്‍ വി.വി.രാജം, 4 കിഴക്കന്‍കൊഴുവല്‍ കെ.സതീശന്‍, 5 പാലക്കാട്ട് പി.രാമചന്ദ്രന്‍, 6 ചിറപ്പുറം ഷംന നൗഷാദ്, 7 രാംകണ്ടം എ.രമണി, 8 പട്ടേന എറുവാട്ട് മോഹനന്‍, 9 സുവര്‍ണ്ണവല്ലി അജയന്‍(സ്വതന്ത്രന്‍) , 10 പാലാത്തടം ഫൈസല്‍ പേരോല്‍, 11 പാലായി ടികെ.ശശികുമാര്‍, 12 വള്ളിക്കുന്ന് കെ.പി.കരുണാകരന്‍, 13 ചാത്തമത്ത് എ.കെ.പത്മനാഭന്‍, 14 പൂവാലംകൈ കെ.കെ.ശ്രീജ, 15 കുഞ്ഞിപുളിക്കാല്‍ പി.രതീഷ്, 17 പേരോല്‍ ഇ.എം.പത്മാവതി, 18 തട്ടാച്ചേരി പി.ഗോപാലകൃഷ്ണന്‍, 19 പള്ളിക്കര 1 ല്‍ ആതിര, 20 പള്ളിക്കര 2 ല്‍ സിന്ധു, 21 കരുവാച്ചേരി ഇ.ഷജീര്‍, 22 കൊയാമ്പുറം പ്രതീപന്‍ ഇട്ടപ്പുറം, 23 ആനച്ചാല്‍ മുനീറ ടീച്ചര്‍, 24 കോട്ടപ്പുറം സൗദ അഞ്ചില്ലത്ത്, 25 കടിഞ്ഞിമൂല വി.വി.സീമ, 26 പുറത്തേകൈ വി.വി.ജാനു, 27 തൈക്കടപ്പുറം സൗത്ത് കെ.പ്രകാശന്‍, 28 തൈക്കടപ്പുറം സെന്‍ട്രല്‍ എന്‍.എന്‍.നദീറ, 29 തൈക്കടപ്പുറം നോര്‍ത്ത് ടി.പി.ബീന, 30 തൈക്കടപ്പുറം സീറോഡ് റഷീദ മുസ്താഖ്, 31 തൈക്കടപ്പുറം സ്റ്റോര്‍ ശ്രീജ സത്യന്‍, 32 കൊട്രച്ചാല്‍ രവീന്ദ്രന്‍ കൊക്കോട്ട്, 33 കണിച്ചിറ എന്‍.കെ.ബാലകൃഷ്ണന്‍, 34 നീലേശ്വരം ടൗണ്‍ ഒ.കെ.സതി എന്നിവരാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന് മുമ്പായി നടന്ന പ്രകടനത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാമുനി ചന്തന്‍, സേവാദള്‍ സംസ്ഥാന പ്രസിഡണ്ട് രമേശന്‍ കരുവാച്ചേരി, ഡിസിസി സെക്രട്ടറി മാമുനി വിജയന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മടിയന്‍ ഉണ്ണികൃഷ്ണന്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് എം.രാധാകൃഷ്ണന്‍നായര്‍, കെ.എം.ശ്രീധരന്‍, പി.സി.സുരേന്ദ്രന്‍ നായര്‍, മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി കെ.പി.നസീര്‍, കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം, മുന്‍സിപ്പല്‍ ലീഗ് പ്രസിഡണ്ട് ഇ.എം.കുട്ടിഹാജി, കെ.കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നീലേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി