കാഞ്ഞങ്ങാട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡത്തിലെ കല്യാശേരിയില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണി നടത്തുന്ന കള്ളവോട്ടിന്റെ തുടക്കം മാത്രമാണിത്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി തന്നെ ഉണ്ടാകണമെന്നും ഹസന് ആവശ്യപ്പെട്ടു. 85 വയസ് കഴിഞ്ഞവര്‍ക്ക് പോളിംങ് ബൂത്തില്‍ വന്ന് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇലക്ഷന് കമ്മീഷന് വീട്ടിലെ വോട്ട് എന്ന സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുകയാണെന്നും ഹസന് പറഞ്ഞു.