മാനഭംഗശ്രമം, മോഷണം: യുവാവിനെതിരെ കേസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ ബൈപാസ് റോഡിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ചുമതലക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും സ്ഥാപനത്തിലെ രേഖകള്‍ മോഷ്ടിക്കുകയും ചെയ്ത യുവാവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍ പള്ളിക്കുന്നിന് സമീപത്തെ 42 കാരിയുടെ പരാതിയില്‍ പിലിക്കോട് ചൂരിക്കൊവ്വലിലെ വിന്യാസിനെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. പരാതിക്കാരിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രതി മേശയും കാബിനും കുത്തിത്തുറന്ന് രസീത് ബുക്കുകളും വൗച്ചറുകളും പെന്‍ഡ്രൈവുകളും മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു. പിന്നീട് പ്രതി ഓഫീസില്‍ വെച്ച് മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കൈകളില്‍ കയറിപ്പിടിച്ചതായും ചുമലില്‍ കൈവെച്ചതായും പരാതിയില്‍ പറയുന്നു.