പടന്ന: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നകടപ്പുറം ബീച്ചേരികടവ് കളത്തില്പ്പുരയിലെ സി. തമ്പാന്റെ മകന് കെ.പി. ഷൈജുവാണ് (34) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് യുവാവിനെ പട്ടേല്‍ കടപ്പുറത്ത് താമസിക്കുന്ന വീട്ടിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു.
യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു