ഭാര്യയും മകനും ഉത്സവത്തിന് പോയപ്പോള്‍ മധ്യവയസ്ക്കന്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: അമ്മയും ഭാര്യയും മകനും ഉത്സവത്തിനു പോയ സമയത്ത് ഗൃഹനാഥന്‍ വീട്ടിന് പിറകിലെ മാവില്‍ തൂങ്ങി മരിച്ചു. ബീരന്ത് വയലിലെ പരേതനായ ബാബു നായ്ക്കിന്‍റെ മകന്‍ ബി പ്രകാശാണ്(48) ജീവനൊടുക്കിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. മാതാവ് ലീലാവതി, ഭാര്യ പ്രിയ, ഏകമകന്‍ ധന്‍വിത്ത് എന്നിവര്‍ വീടിന് സമീപത്തുനടന്ന നേമോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി 12.30മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് പ്രകാശിനെ വീട്ടിന് പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരങ്ങള്‍: ചന്ദ്രശേഖര, പുരുഷോത്തമ, രാജേഷ്, വിശാലാക്ഷി, പത്മാവതി, ചന്ദ്രാവതി, പ്രമീള.