മനീഷ കൊയ്രാള ആറാട്ടുകടവിലെത്തി

പാലക്കുന്ന്: ആറാട്ടുകടവ് കണ്ണംകുളം രാജ്തേശ്വരി ക്ഷേത്ര കളിയാട്ടത്തിനെത്തി ഉഗ്ര സ്വരൂപിണിയായ രക്തേശ്വരി തെയ്യത്തെ തൊഴുതു വണങ്ങി അനുഗ്രഹം വാങ്ങി ബോളിവുഡ് നടി മനീഷ കൊയ്രാള മടങ്ങി. അമ്മ സുഷമയോടൊപ്പമാണ് നടി ക്ഷേത്രത്തിലെത്തിയത്. 'ബോംബെ' സിനിമയുടെ 30-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും ബി ആര്‍ ഡി സി യും ചേര്‍ന്ന് ബേക്കല്‍ കോട്ടയില്‍ പരിപാടി നടത്തിയിരുന്നു. ബോംബെ സിനിമയുടെ ഒരു ഗാന ചിത്രീകരണത്തിനായി 30 വര്‍ഷം മുമ്പ് ബേക്കലിലെത്തിയ സിനിമയുടെ സംവിധായകന്‍ മണിരത്നം, ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ എന്നിവരോടൊപ്പമാണ് നടി മനീഷ കൊയ്രാള വീണ്ടും ബേക്കലില്‍ എത്തിയത്. സംഘത്തെ ക്ഷേത്ര ഭാരവാഹികളും ഭക്തരും ചേര്‍ന്ന് സ്വീകരിച്ചു.