അംഗണ്‍വാടിയിലെ മോഷണം: പ്രതി അറസ്ററില്‍

മഞ്ചേശ്വരം: മണ്ണംകുഴിയിലെ അംഗന്‍വാടിയില്‍ നിന്നും അടുക്കള ഉപകരണങ്ങളും മറ്റും മോഷ്ടിച്ചയാളെ മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാര്‍ അറസ്റ്റുചെയ്തു. നിരവധി കവര്‍ച്ചാകേസുകളിലെ പ്രതിയും കര്‍ണ്ണാടക പുത്തൂര്‍, നെല്യാടി കൊക്കട സ്വദേശിയുമായ അഷ്റഫിനെയാണ്(55) അറസ്റ്റുചെയ്തത്. ഇയാള്‍ ഇപ്പോള്‍ ഉപ്പളയില്‍ വാടകക്ക് താമസിക്കുകയാണ്. മഞ്ചേശ്വരത്ത് മൂന്ന് കവര്‍ച്ചാ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ കളവു മുതല്‍ ഉപ്പളയിലെ ഒരു ഹിന്ദിക്കാരനാണ് വില്‍പ്പന നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു. കളവു മുതല്‍ വാങ്ങിയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ച് കളവ് നടത്തി മുങ്ങുകയാണ് ഇയാളുടെ ശൈലി. എസ്ഐ വൈഷ്ണവ് രാമചന്ദ്രന്‍, ശബരികൃഷ്ണ, ഉമേശ്, സോണിയ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.