ഹോട്ടല്‍ ഉടമ തൂങ്ങിമരിച്ചു

നീലേശ്വരം: ഹോട്ടല്‍ നടത്തിപ്പുകാരനെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി പട്ടേനയിലെ വരപ്രത്ത് കൃഷ്ണന്‍ നായരാണ് (74) മരിച്ചത്. പട്ടേന ബ്ലോക്ക് ഓഫീസ് ലിങ്ക് റോഡ് അരികില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കും വൈകുന്നേരം 7 മണിക്കും ഇടയിലാണ് സംഭവം എന്ന് കരുതുന്നു. ഭാര്യ: കെ.വി.ജാനകി. മക്കള്‍: കെ.വി.മിനി ശ്യാമള (കാലിക്കറ്റ് സ്വീറ്റ്സ്, പയ്യന്നൂര്‍), കെ.വി.ബിന്ദു (അഡ്വക്കറ്റ് ക്ലാര്‍ക്, കാഞ്ഞങ്ങാട്), പരേതനായ കെ.വി. പ്രദീപന്‍. മരുമക്കള്‍: ഭാസ്കരന്‍ വെള്ളൂര്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍, എം. ഡി., പയ്യന്നൂര്‍ വിഷന്‍ ചാനല്‍), രവീന്ദ്രന്‍ കൂവാറ്റി (ദുബായ്).