മാവുങ്കാല്‍: കോട്ടപ്പാറയില്‍ താമസിക്കുന്ന പാലക്കുന്ന് സ്വദേശിയെ കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കന്‍കുന്ന് ഹൗസിലെ പരേതരായ പി.ബാവ-ദൈനബി ദമ്പതികളുടെ മകന്‍ കെ.എ.ഹമീദാണ് (58) മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹം നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ പുറത്തിറങ്ങി കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കും മരണകാരണമെന്ന് സംശയിക്കുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: റംല. മക്കള്‍: നൗഷീദ്, സമീറ, റംഷീദ്. മരുമക്കള്‍: മുര്‍ഷിത ഉനൈസ, ഷാഫി. സഹോദരങ്ങള്‍: ബഷീര്‍, ആയിഷ, ബീവി, സക്കീന.
കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍