കാസര്‍കോട്: മംഗലാപുരത്തേക്ക് ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി. കൊടിബയല്‍ കൊടാഞ്ചിയിലെ കൊച്ചണ്ണഷെട്ടിയുടെ മകന്‍ സച്ചിന്‍ കുമാറിനെയാണ് (34) കാണാതായത്. 2024 മാര്‍ച്ച് മാസം മംഗലാപുരത്തേക്ക് ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണ് സച്ചിന്‍കുമാര്‍. ജോലി സ്ഥലത്തേക്ക് പോയാല്‍ മാസങ്ങള്‍ കഴിഞ്ഞു മാത്രം തിരികെ വീട്ടിലെത്തുന്ന സ്വഭാവക്കാരനാണ് ഇയാള്‍. അവസാനമായി പോയ ശേഷം പിന്നീട് തിരിച്ചെത്തിയില്ലെന്ന് സഹോദരി സരിഗ രൂപ രാജ് ഷെട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി