ഭര്‍ത്താവ് മദ്യപിച്ചുവരുന്നത് എതിര്‍ത്തതിന് ഭാര്യക്ക് മര്‍ദ്ദനം

വെള്ളരിക്കുണ്ട്: ഭര്‍ത്താവ് മദ്യപിച്ചു വരുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ ഭാര്യക്ക് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനം. മാലക്കലിലെ എസ്.ആര്‍.രേഷ്മയുടെ (36)പരാതിയില്‍ ഭര്‍ത്താവ് ബളാലിലെ മഹേഷ് കുമാറിനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. ബളാലിലെ വാടകവീട്ടില്‍ വെച്ച് ആറിന് രാത്രിയാണ് മര്‍ദ്ദനം. വലിച്ചിഴച്ച് അടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.