പള്ളിക്കര: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, ശക്തിനഗറില്‍ ഓട്ടോറിക്ഷയ്ക്ക് തീവെച്ചു. വെള്ളിക്കോത്ത് സ്വദേശി ബാലകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. ബാലകൃഷ്ണന്‍റെ ഭാര്യയും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് മുന്നിലാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പള്ളിക്കര ശക്തിനഗറില്‍ ഓട്ടോറിക്ഷയ്ക്ക് തീവെച്ചു