കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

പള്ളിക്കര: പനയാല്‍ നെല്ലിയടുക്കം സ്വദേശികളായ ദിനേശന്‍-ڊസുനിത ദമ്പതികളുടെ മകന്‍ ജെസിലിന് അടിയന്തരമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നതിനെ തുടര്‍ന്ന് ചികിത്സാ സഹായം തേടുന്നു. അഞ്ചുവര്‍ഷം മുമ്പ് സ്വന്തം മതാവിന്‍റെ കരള്‍ പകുത്ത് നല്‍കി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജെസിലിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തെ പരിശോധനയില്‍ മാറ്റിവെച്ച കരളില്‍ വീണ്ടും അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് വീണ്ടും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇപ്പോള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയ്ക്കായി ഏകദേശം 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസകരമാണ്. ജെസിലിന്‍റെ ചികിത്സയ്ക്കാവശ്യമായ തുക സമാഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ 51 അംഗ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദുമ എം. എല്‍. എ. കെ.നീലകണ്ഠന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ശോഭന, ഗ്രാമപഞ്ചായത്ത് അംഗം ബി. ജയലക്ഷ്മി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. വ്യക്തികള്‍, വിവിധ രാഷ്ട്രീയസന്നദ്ധ സംഘടനകള്‍, ദേവാലയങ്ങള്‍, വിവിധ കൂട്ടായ്മകള്‍ എന്നിവരോട് ചികിത്സാ സഹായ കമ്മിറ്റിയുമായി സഹകരിച്ച് ജെസിലിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സഹായം നല്‍കുന്നതിനുള്ള ബാങ്ക് വിവരങ്ങള്‍: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പൊയിനാച്ചി അ/ഇ ചീ: 62660 20100 20409 കഎടഇ: ഡആകച0562661 ഏജമ്യ: 6238965553.