നീലേശ്വരം: പത്ത് ദിവസത്തിനകം കോണ്‍വെന്റ് കവലയിലെ അപകടകരമായ കുഴികള്‍ നികത്തി ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിരാഹാരം നടത്തുന്ന റിട്ട. അധ്യാപകന് ബാലകൃഷ്ണന് മാസ്റ്റര്‍ സമരം താല്കാലികമായി അവസാനിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പി പി മുഹമ്മദ് റാഫിയുടെ സാന്നിധ്യത്തില്‍ കെ ആര് എഫ് ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി ജെ കൃഷ്ണന്, കാസര്‍കോട് ഡിവിഷന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിലീപ് എന്നിവരാണ് ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയത്. ചര്‍ച്ചയില്‍ ഡോ: എന്‍.പി.വിജയന്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.സതീശന്, കൗണ്‍സിലര്‍ കെ പി സതീശന്, ഒ വി രവീന്ദ്രന്, കെ.രഘു, ഇ.വേണുഗോപാലന്‍ നായര്‍ എന്നിവരും സംബന്ധിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി.മുഹമ്മദ് റാഫി നല്കിയ നാരങ്ങാനീര് കുടിച്ച് നിരാഹാര സമരം അവസാനിപ്പിച്ചു.
പത്ത് ദിവസത്തിനുള്ളില്‍ കുഴികള്‍ നികത്തും; നിരാഹാരം അവസാനിപ്പിച്ചു