നീലേശ്വരത്ത് ആരോഗ്യവകുപ്പിന്‍റെ റെയ്ഡ്, ഏഴ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി

നീലേശ്വരം: ഷിഗല്ല പോ ലുള്ള രോഗങ്ങള്‍ വ്യാപകമായതോടെ നീലേശ്വരത്തെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ 7 ഓളം ഹോട്ടലുകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. രാവിലെ 7 മണിമുതലാണ് പരിശോധന ആരംഭിച്ചത്. വരും ദിവസങ്ങളിലും പരിശോധന ശക്തിപ്പെടാന്‍ നഗരസഭാ ചെയര്‍മാന്‍ ആ രോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ലീന്‍ സിറ്റി മാനേജര്‍ കണ്ണന്‍ വി.കെ യുടെ നേതൃത്വത്തില്‍ പി എച്ച് ഐമാരായ ബീന വി.വി, ഷിജു.കെ, ആശാമേരി.എ , ടിജോ എം ജോര്‍ജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.