അളവില്‍ കൂടുതല്‍ മദ്യവുമായി ഒരാള്‍ പിടിയില്‍

ചീമേനി: അളവില്‍ കൂടുതല്‍ മദ്യവുമായി ഒരാളെ ചീമേനി പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കവാടത്തിന് സമീപത്ത് നിന്ന് പെരിങ്ങോം കാഞ്ഞിരപ്പൊയില്‍ കണ്ടത്തില്‍ ഹൗസ് മാധവന്‍റെ മകന്‍ കെ.എംവിജയനെയാണ് (72) അളവില്‍ കൂടുതല്‍ മദ്യവുമായി പോലീസ് പിടികൂടിയത്.