കാസര്‍കോട്: ഉഗ്രശബ്ദത്തോടെ കുണ്ടംകുഴിയില്‍ റോഡ് പിളര്‍ന്നു. ഇന്ന് ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപത്താണ് പൊയിനാച്ചിബന്തടുക്ക അന്തര്‍സംസ്ഥാന പാതയില്‍ വിള്ളല്‍ വീണത്. കനത്ത മഴയ്ക്കിടയില്‍ ഉഗ്ര ശബ്ദമുണ്ടാവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊട്ടുപിന്നാലെ അമ്പതു മീറ്ററോളം ദൂരത്തില്‍ റോഡ് പിളര്‍ന്ന നിലയിലും കാണപ്പെട്ടു. വിള്ളലില്‍ കൂടി മഴ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. ബസ് ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്തായിരുന്നു സംഭവമെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഉഗ്രശബ്ദത്തോടെ കുണ്ടംകുഴിയില്‍ റോഡ് പിളര്‍ന്നു