ചട്ടഞ്ചാല്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഉദുമ മണ്ഡലം കമ്മറ്റി കെ.നീലകണ്ഠന്‍ എംഎല്‍എയുടെ പൊയ്നാച്ചിയിലുള്ള ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന സൂചനകളെ തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹമാണ് എം എല്‍എയുടെ ഓഫീസിലേയ്ക്കുള്ള വഴിയില്‍ ഒരുക്കിയിരുന്നത്.
ബിജെപി മാര്‍ച്ചില്‍ ഉന്തും തള്ളും ജലപീരങ്കി പ്രയോഗിച്ചു