18 കാരിയെ കാണാതായി, പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മൈസൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ 18 കാരിയെ കാണാതായതായി പരാതി. മീത്തലെ എടനീറിലെ മുസ്തഫ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശരവണന്‍റെ കൊച്ചുമകള്‍ നിര്‍മ്മലയെയാണ് കാണാതായത്. മംഗലാപുരം ഹന്നഗോടുവിലെ മഞ്ജുനാഥയുടെ മകളായ നിര്‍മ്മല മൈസൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണ് കാണാതായതെന്നാണ് പരാതി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30നും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നും ഇടയിലാണ് നിര്‍മ്മലയെ കാണാതായതെന്ന് ശരവണന്‍ വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.