നീലേശ്വരം: കൊഴുന്തില്‍ സിസ്റ്റേഴ്സിലെ അംഗങ്ങള്‍ക്ക് പ്രസിഡന്‍റും നീലേശ്വരം നഗരസഭ മുന്‍ കൗണ്‍സിലറുമായ കൊഴുന്തിലിലെ ടി.വി.ഷീബ പരിസ്ഥിതിദിനത്തില്‍ സമ്മാനമായി നല്‍കിയത് സിന്ദൂര പ്ലാവിന്‍റെ തൈകള്‍. പയ്യന്നൂരില്‍ നടന്ന കാര്‍ഷിക മേളയില്‍ നിന്നും കൗതുകത്തിന് വാങ്ങിയ സിന്ദൂര പ്ലാവ് അഞ്ചു വര്‍ഷത്തിനുശേഷം കായ്ച്ചപ്പോള്‍ അതിന്‍റെ കുരു മുളപ്പിച്ചാണ് തയ്യാക്കിമാറ്റിയത്. അമ്പത് കുരുക്കള്‍ നട്ടതില്‍ 30 എണ്ണമാണ് മുളച്ചത്. പരിസ്ഥിതിദിനത്തില്‍ തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാം എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഷീബ ചക്കക്കുരു മുളപ്പിച്ച് തൈയ്യാക്കി മാറ്റിയത്. പ്രസിഡന്‍റ് ടി.വി. ഷീബയുടെ അധ്യക്ഷതയില്‍ റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ എം. കരുണാകരന്‍ നായര്‍ തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സുജ, സിന്ധു, ചിത്ര, രാജേശ്വരി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ദീപ രാജഗോപാല്‍ സ്വാഗതവും ട്രഷറര്‍ വി.കെ.രുഗ്മിണി നന്ദിയും പറഞ്ഞു.
കൊഴുന്തില്‍ സിസ്റ്റേഴ്സിന് പരിസ്ഥിതി സമ്മാനമായി സിന്ദൂര പ്ലാവിന്‍ തൈകള്‍