സ്ത്രീസൗജന്യയാത്ര ബസുകള്‍ക്ക് സ്വീകരണം നല്‍കി

പരപ്പ: കിനാനൂര്‍-കരിന്തളം മണ്ഡലം പരപ്പ ടൗണ്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രിയദര്‍ശിനി സൗജന്യ യാത്ര ബസിന് പരപ്പയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് പ്രകടനവും പൊതുയോഗവും നടത്തി. ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ പി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മാരായ സിജോപി ജോസഫ്, നൗഷാദ് കാളിയാനം, മണ്ഡലം ജനറല്‍ സെക്രട്ടറി ബാലഗോപാലന്‍കാളിയാനം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ പി ചിത്രലേഖ, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളായ ക്ലാരമ്മ സെമ്പസ്റ്റ്യന്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഓമന.എം, സെറീന കമ്മാടം, വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് വി.നാരായണന്‍, മുസ്ലീം ലീഗ് നേതാക്കളായ എ.സി ലത്തീഫ്, യു.വി മുഹമ്മദ് കുഞ്ഞി, ടൗണ്‍ കോണ്‍ഗ്രസ് സെക്രട്ടറി മനോഹരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി. ചോയ്യങ്കോട്: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര (പ്രിയദര്‍ശിനി സ്ക്കീം) നടപ്പിലാക്കിയ വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡി എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ചോയ്യങ്കോട് ടൗണില്‍ മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും ലഡു വിതരണവും നടത്തി. മണ്ഡലം പ്രസിഡന്‍റ് ഗീതാരാമചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മേരിക്കട്ടി മാത്യു ഉദ്ഘാടനം ചെയ്തു. സിന്ധു വിജയകുമാര്‍, സതി.പി.വി, സരസ്വതി കാലിച്ചാമരം, റോസമ്മ ചാക്കോ, നാരായണി കക്കോല്‍, ഓമന കരിന്തളം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് മനോജ് തോമസ്, അജയന്‍ വേളൂര്‍, രാജേഷ് പുതുക്കുന്ന്, ഷാഹുല്‍ ഹമീദ് , വിഷ്ണു പ്രകാശ്, മുരളി ചെറുവ, നാരായണന്‍ കക്കോല്‍, അശോകന്‍ ആറളം മഹേന്ദ്രന്‍ കൂവാറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.