ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ക്ക് സ്വീകരണം നല്‍കി

നീലേശ്വരം: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ബസ് സ്റ്റോപ്പില്‍ സ്റ്റോപ്പനുവദിച്ച കെ.എസ്.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ക്ക് നെഹ്റു കോളേജിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കോളേജ് മാനേജര്‍ കെ.രാമനാഥന്‍, പ്രിന്‍സിപ്പല്‍ ഡോ. പി.വി.റീജ എന്നിവര്‍ ബസ് ജീവനക്കാര്‍ക്ക് ബൊക്കെ നല്‍കി. മധുര പലഹാര വിതരണവും നടത്തി.