വ്യാപാരി കടക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

പെരിയ : വ്യാപാരിയെ സ്വന്തം കടക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ ആയംപാറയിലെ പുതിയ പീടിക കെ.ഗോപാലനെയാണ് (83) ഇന്നലെ വൈകുന്നേരം കടയ്ക്കുള്ളില്‍ തൂങ്ങി യ നിലയില്‍ കണ്ടത്. ഉടന്‍ അഴിച്ചെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പതിറ്റാണ്ടുകളായി ഇവിടെ കടനടത്തി വരികയായിരുന്നു ഗോപാലന്‍. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: നാരായണി. മക്കള്‍: ഷീബ, ബീന, ഷാജീവന്‍ (ക്ഷീര സംഘം പ്രസിഡന്‍റ്), രാജീവന്‍ (ഗള്‍ഫ്).