ശസ്ത്രക്രിയക്ക് വിധേയനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു

മടിക്കൈ: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബിഎംഎസ് പ്രവര്‍ത്തകനും മാവുങ്കാലിലെ ഓട്ടോറിക്ഷ ഡ്രൈവറുമായ ഏച്ചിക്കാനം ബര്‍മ്മത്തട്ടിലെ കൊട്ടന്‍-കാരിച്ചി ദമ്പതികളുടെ മകന്‍ പി.കുമാരനാണ്(50) ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെയാണ് കുമാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. സഹോദരങ്ങള്‍: പി.കൃഷ്ണന്‍, ഓമന, അച്യുതന്‍, സുമതി(കാനത്തില്‍).