അഴിത്തലയില്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

നീലേശ്വരം: അഴിത്തല പുലിമൂട്ടിന് സമീപം ഫൈബര്‍ വെള്ളം മറിഞ്ഞ് അന്യസംസ്ഥാന മത്സ്യബന്ധന തൊഴിലാളികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ചെറുവത്തൂരിലെ സ്വകാരാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യബന്ധനത്തിനു ശേഷം തിരിച്ചുവരികയായിരുന്ന ഫൈബര്‍ വള്ളമാണ് ഇന്ന് രാവിലെ എട്ടുമണിയോടെ പുലിമൂട്ടിന് സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അന്യസംസ്ഥാനക്കാരും മടക്കര ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കുണല്‍ സിംഗ്, പൊഹല്ലത്ത് ഷെട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടസമയം വള്ളത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു.