കണ്ണൂര്‍ : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നിലെ പോലീസ് കാവല്‍ ഇനി അദ്ദേഹം വീട്ടിലുള്ളപ്പോള്‍ മാത്രം. ആള്‍താമസമില്ലാതെ അടച്ചിട്ട വീട്ടില്‍ പോലീസ് കാവല്‍ ആവശ്യമില്ലെന്ന് സംസ്ഥാന ആഭ്യന്തര വകു പ്പ് തീരുമാനിച്ചു. പിണറായിയുടെ വീടിനു മുന്നില്‍ മിനി പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന ജീപ്പ് ഈ മാസം 1 ന് എടുത്തുമാറ്റിയിരുന്നു. പിണറായി മുഖ്യമന്ത്രിയായ സമയത്തു തുടങ്ങിയ ജീപ്പ് സ്റ്റേഷന് മാറ്റിയെങ്കിലും പോലീസുകാരുടെ കാവല്‍ തുടരുകയായിരുന്നു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ 2 എസ്ഐ, 6 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് പല ഷിഫ്റ്റിലായി ജോലി ചെയ്തത്. ഇനി പിണറായി വിജയന് വീട്ടിലുള്ളപ്പോള്‍ ഒരു എസ്ഐയും 2 പോലീസും ഡ്യൂട്ടിയിലുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് ഭരത് റെഡ്ഡി പറഞ്ഞു.
പിണറായിയുടെ അടച്ചിട്ട വീട്ടില്‍ ഇനി മുതല്‍ പോലീസ് കാവലില്ല