പടന്നക്കാട്: അറ്റകുറ്റപ്പണികള്‍ക്കായി പടന്നക്കാട് റെയില്‍വേ പാലം ഇന്ന് അടച്ചിടും. രാത്രി 10 മുതല്‍ നാളെ പുലര്‍ച്ചെ മൂന്നുവരെയാണ് പൂര്‍ണ്ണമായി അടച്ചിടുന്നത്. ഈ സമയത്ത് വാഹനങ്ങളെ വഴി തിരിച്ചു വിടും. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പടന്നക്കാട് തോട്ടം ജംഗ്ഷനില്‍ നിന്നും ശവപ്പറമ്പ് റോഡ് വഴി കാഞ്ഞങ്ങാട്ടേക്കും, കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മാവുങ്കാല്‍ ദേശീയപാതയിലൂടെ പ്രവേശിച്ച് കല്യാണ്‍റോഡ് മടിക്കൈ വഴി നീലേശ്വരത്തേക്ക് പോകാം. വലിയ വാഹനങ്ങള്‍ നാളെ രാവിലെ മാത്രമേ കടത്തിവിടുകയുള്ളൂ. അവ റോഡ് അരികില്‍ നിര്‍ത്തിയിടാനും നിര്‍ദ്ദേശമുണ്ട്.
അറ്റകുററപ്പണികള്ക്കായി പടന്നക്കാട് മേല്‍പ്പാലം അടച്ചിടും