ബേക്കല്‍:കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ രണ്ട് യുവാക്കളെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9 മണിയോടെ പള്ളിക്കര മൗവലില്‍ ബസ്റ്റോപ്പിന് സമീപത്തു നിന്നാണ് കഞ്ചാവ് നിറച്ച ബീഡി വലിക്കുകയായിരുന്നു പള്ളിക്കര ഖിളിറിയ നഗര്‍ അസീസിന്റെ മകന് എ കെ അഫ്സല് (26), പള്ളിക്കര ഹദ്ദാദ് നഗര്‍ ജുമാ മസ്ജിദിന് പിറകില്‍ പൊതുസ്ഥലത്ത് വെച്ച് സമാന സംഭവത്തില്‍ ഹദ്ദാദ് നഗറിലെ അബ്ദുല്‍ ഹമീദിന്റെ മകന് അഹമ്മദ് നബിയില്‍ (30) എന്നിവരെ ബേക്കല്‍ എസ് ഐ രോഷിത് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ബീഡി വലിച്ച രണ്ട് യുവാക്കള്‍ പിടിയില്‍