കാസര്‍കോട്: ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണെന്ന് സംശയിക്കുന്നു ഫര്‍ണിച്ചര്‍ പണിക്കാരന്‍ വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ചു. മഞ്ചേശ്വരം, തൂമിനാട്ടെ ഫര്‍ണിച്ചര്‍ കടയിലെ തൊഴിലാളിയായ തലപ്പാടി, നാര്‍ളെപ്പടിയിലെ ദാമോദരയുടെ മകന്‍ രഞ്ജനാണ് (38) ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് രഞ്ജനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉള്ളാള്‍ പോലീസ് കേസെടുത്തു. മാതാവ്: അരുണാക്ഷി. ഭാര്യ: ഭാഗ്യലക്ഷ്മി. മകള്‍: നിത്യ. തൂമിനാട് ശ്രീ മഹാകാളി ഭജനമന്ദിരം പ്രവര്‍ത്തകനായിരുന്നു രഞ്ജന്‍.
ഭാര്യ പിണങ്ങിപോയി; യുവാവ് ജീവനൊടുക്കി