നീലേശ്വരം: വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് കുടുംബസംഗമം പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.വി.അബ്ദുള്‍ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്കുമാര്‍ അധ്യക്ഷനായി. നീലേശ്വരം നഗരസഭാ ചെയര്മാന് പി.പി.മുഹമ്മദ്റാഫി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. ട്രേഡേഴ്സ് ഫാമിലി ബെനഫിറ്റ് സ്കീമില്‍ ചേര്‍ന്ന് മരണപ്പെട്ട വ്യാപാരി കെ.മനോഹര്പൈയുടെ കുടുംബത്തിനുള്ള 5 ലക്ഷം രൂപ അഹമ്മദ് ഷെരീഫ് കൈമാറി. ജില്ലാ സെക്രട്ടറി കെ.ജെ.സജി, ട്രഷറര്‍ മാഹിന്‍കോളിക്കര, വൈസ് പ്രസിഡണ്ട് ഷിഹാബ് ഉസ്മാന്, മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് സി.പി.ശ്രീധരന്, യൂത്ത് വിംഗ് പ്രസിഡണ്ട് പി.സത്യന്, വനിതാവിംഗ് പ്രസിഡണ്ട് ജയലക്ഷ്മി സുനില്‍ എന്നിവര്‍ സംസാരിച്ചു. ഓഫീസ് സ്റ്റാഫ് അംഗങ്ങളായ ശ്രീജിത്ത് മുതിരക്കാല്‍, ശ്രീജ ചന്ദ്രന്, കെ.വി.പ്രസന്നന്, അഞ്ച് വര്‍ഷമായി മോര് വെള്ളവുമായി സഹകരിക്കുന്ന ഡാനിയല്‍ സുകുമാര്‍ ജേക്കബ്ബ്, ടി.വി.തമ്പാന്, എന്‍.സേതു, ജയലക്ഷ്മി സുനില്‍ എന്നിവരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി എ.വിനോദ്കുമാര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷന് കുടുംബസംഗമം സംഘടിപ്പിച്ചു