കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

കാഞ്ഞങ്ങാട:് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.വി ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയില്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡണ്ട് കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രേഖ രാമചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ എം.കുഞ്ഞികൃഷ്ണന്‍, എച്ച്.ഭാസ്ക്കരന്‍, ബിജു കൃഷ്ണ, വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ സൂര്യപ്രഭ, രതീഷ് ഒഴിഞ്ഞവളപ്പ്, രവീന്ദ്രന്‍, റോഷന്‍, കെ.ഭാസ്കരന്‍, രാജു.കെ, വേണുഗോപാലന്‍, നാരായണന്‍, നിയാസ് ഹോസ്ദുര്‍ഗ്, എം.എം.ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. മനോജ് ഉപ്പിലിക്കൈ സ്വാഗതവും കെ.സുകുമാരന്‍ ചെമ്മട്ടംവയല്‍ നന്ദിയും പറഞ്ഞു.