നീലേശ്വരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ നീലേശ്വരത്തും കാഞ്ഞങ്ങാടുമായി രണ്ടു പേര് എം ഡി എം എ യുമായി പിടിയിലായി. നീലേശ്വരത്ത് മുന്‍ മുട്ട വ്യാപാരിയും കാസര്‍കോട് ഗ്രൗണ്ട് വാട്ടര്‍ താല്‍ക്കാലിക ജീവനക്കാരനുമായ യുവാവും ഹോസ്ദുര്‍ഗ്ഗ് പോലീസ് നടത്തിയ പരിശോധനയില്‍ പടന്നക്കാട് വെച്ച് നീലേശ്വരം സ്വദേശിയായ മറ്റൊരു യുവാവുമാണ് എം ഡി എം എയുമായി പിടിയിലായത്. ചിറപ്പുറം ഹരിദാസ് ഡോക്ടര്‍ ബസ് ഷെല്‍ട്ടറിന് മുന്‍വശത്തെ അബ്ബാസിന്റെ മകന് എ.അമീറിന്റെ(40) വീട്ടില്‍ നിന്നുമാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ വി രതീശനും സംഘവും എം ഡി എം എ പിടികൂടിയത്. ഇയാള്‍ ഗ്രൗണ്ട് വാട്ടര്‍ കാസര്‍കോട് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം അമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കട്ടിലിന് അടിയില്‍ സൂക്ഷിച്ച ഒരു ഗ്രാം എംഡി എം എ പിടികൂടിയത്. അമീറിന് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ എഎസ് ഐ മാരായ എന്‍ എം രമേശന്,പി വി ശ്രീജിത്ത് എം പ്രീതി സിവില്‍ പോലീസ് ഓഫീസര്‍ ടി ബാബു എന്നിവരും ഉണ്ടായിരുന്നു. ഹോസ്ദുര്‍ഗ്ഗ് പോലീസ് പടന്നക്കാട് നെഹ്റു കോളേജിന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി 1.830 ഗ്രാം എംഡി എം എയുമായി നീലേശ്വരം തട്ടാച്ചേരി രാമരത്തെ ജാനു നിവാസില്‍ കെ സുനില്‍കുമാറിന്റെ മകന് കെ എസ് അഭിഷേകിനെ (27) ഹൊസ്ദുര്‍ഗ് എസ് ഐ പി ആര് ശരത്തും സംഘവും അറസ്റ്റ് ചെയ്തു. നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടയില്‍ രാത്രി 10.10 ഓടെ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഗേറ്റിന് സമീപം കാണപ്പെട്ട അഭിഷേക് പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എസ് ഐ ശരത്തും പ്രൊബേഷന്‍ എസ്.ഐ എസ് ഐ അഞ്ജലിയും ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും എംഡി എം എയും പാന്റിന്റെ പോക്കറ്റില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തത്. എ എസ് ഐ അജയകുമാറും മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ഓപ്പറേഷന് തൂഫാന്: നീലേശ്വരത്തും കാഞ്ഞങ്ങാടും എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍