കാസര്‍കോട്: ചട്ടഞ്ചാലില്‍ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കില്‍, ബെണ്ടിച്ചാലിലെ തസ്ലിം (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിയോടെ ചട്ടഞ്ചാല്‍ സബ് ട്രഷറിക്കു മുന്നില്‍ ദേശീയ പാത സര്‍വ്വീസ് റോഡിലാണ് അപകടം. ഗഫൂര്‍ സഫിയ ദമ്പതികളുടെ മകനാണ് തസ് ലിം. പരിക്കേറ്റവര്‍ മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. തസ്ലിമിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മംഗലാപുരത്തെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് തസ്ലിം. സഹോദരി തൗറ.