നീലേശ്വരം: ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തില്‍ വിള്ളല്‍. മേല്‍പ്പാലത്തില്‍ നിന്നും കാര്യങ്കോട് പാലത്തിലേക്ക് ഇറങ്ങുന്ന അപ്രോച്ച് റോഡിനോട് ചേര്‍ന്നാണ് വിള്ളല്‍ കാണപ്പെട്ടത്. മേല്‍പ്പാലം നിര്‍മ്മിക്കുമ്പോള്‍ തന്നെ ക്രമക്കേടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും ആരും മുഖവിലക്കെടുത്തിരുന്നില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ഗഡ്ഗരി പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ പാലത്തിലൂടെ ഗതാഗതം ആരംഭിച്ചിരുന്നു. പാലത്തില്‍ വിള്ളല്‍ കാണപ്പെട്ടതോടെ നാട്ടുകാരും യാത്രക്കാരും ആശങ്കയിലാണ്. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധപതിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.