ഉറങ്ങികിടന്ന പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവതിക്കെതിരെ കേസ്

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 25കാരിക്കെതിരെ മേല്‍പ്പറമ്പ് പോലീസ് പോക്സോ പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ്, പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെര്‍ളി (25)നെതിരെയാണ് കേസ്. സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനും ഒരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനും തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ സ്നേഹ മെര്‍ളിക്കെതിരെ മൂന്ന് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിന്‍റെ സുഹൃത്താണ് സ്നേഹ മെര്‍ളി. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായതും പോലീസ് പോക്സോ കേസെടുത്തതും. സ്നേഹ മെര്‍ളിന്‍ തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മര്‍ദ്ദിച്ചതിനും സ്നേഹ മെര്‍ളിനെതിരെ കേസുണ്ട്.