എം ഡി എം എ കത്തിച്ച് വലിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

കാഞ്ഞങ്ങാട്: എംഡി എം എ കത്തിച്ചു വലിക്കുന്നതിനിടെ രണ്ട് യുവാക്കളെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം പടന്നക്കാട് ഓവര്‍ ബ്രിഡ്ജിന് താഴെ പൊതു സ്ഥലത്തുവെച്ച് എം ഡി എം എ ഒരു ഗ്ലാസ് കഷ്ണത്തില്‍ ഇട്ട് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചു വലിക്കുന്നതിനിടെ ഹോസ്ദുര്‍ഗ് മൂവാരിക്കുണ്ടിലെ മുഹമ്മദ് ബഷീറിന്‍റെ മകന്‍ മുഹമ്മദ് അസ്കര്‍ (23), സമാന സംഭവത്തില്‍ ഇന്നലെ രാത്രി ഹോസ്ദുര്‍ഗ് ആവിയില്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് നോര്‍ത്ത് കോട്ടച്ചേരിയിലെ എംകെ അബ്ദുള്ളയുടെ മകന്‍ എം കെ അഫീസ് (37) എന്നിവരെയാണ് ഹോസ്ദുര്‍ഗ് എസ്ഐ പ്രേമന്‍ പിടികൂടിയത്.