കടന്നപ്പള്ളി: മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടറും കാഞ്ഞങ്ങാട് പ്രസ്‌ഫോറം മുന്‍ പ്രസിഡണ്ടുമായ ഇ.വി.ജയകൃഷ്ണന്റെ ഭാര്യാപിതാവ് കടന്നപ്പള്ളി കോട്ടത്തുംചാല്‍ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ (69) അന്തരിച്ചു. ഭാര്യ: ലീല തെക്കേകൊട്ടാരത്തില്‍. മക്കള്‍: സജിന (അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍, മില്‍മ, ആലപ്പുഴ), ദീപ (അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍, ലൂര്‍ദ് ആശുപത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്). മരുമക്കള്‍: സത്യരാജ് (ബഹ്‌റിന്‍), എം.സതീശന്‍(ദുബായ്). സഹോദരങ്ങള്‍: മാവില വീട്ടില്‍ പാര്‍വതിയമ്മ (മണിയറ), മാവില വീട്ടില്‍ കമലാക്ഷി, മാവില വീട്ടില്‍ യശോദ, പരേതയായ ചെറിയക്കുട്ടി (മാതമംഗലം). ശവസംസ്‌കാരം കോട്ടത്തുംചാല്‍ സമുദായ ശ്മശാനത്തില്‍ നടത്തി.