നിര്‍ത്തിയിട്ട മരം കയറ്റിയ ലോറിയില്‍ സപ്ലൈകോ വാഹനമിടിച്ച് 2 പേര്‍ക്ക് പരിക്ക്

പരപ്പ: പരപ്പ ടൗണില്‍ നിര്‍ത്തിയിട്ട മരം കയറ്റിയ ലോറിയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സിവില്‍ സപ്ലൈസ് അസിസ്റ്റന്‍റ് മാനേജര്‍ പി രവീന്ദ്രന്‍, ഡ്രൈവര്‍ മടിക്കൈ അടുക്കത്ത് പറമ്പിലെ സതീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക് ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയോടെ പരപ്പ ടൗണില്‍ കാരുണ്യ ആശുപത്രിക്ക് മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. മരം കയറ്റിയ കെ പി വുഡ്സിന്‍റെ കെഎല്‍ 60 എന്‍ 3602 ലോറി റോഡരികില്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയപ്പോഴാണ് അതുവഴി വന്ന സിവില്‍ സപ്ലൈസ് വകുപ്പിന്‍റെകെ എല്‍ 60 എം 2264 വാഹനം ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ രണ്ടുപേരേയും നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രിണം വിട്ട വാന്‍ ലോറിയുമായി കൂട്ടിയിടിച്ചില്ലായിരുന്നുവെങ്കില്‍ തൊട്ടടുത്തുള്ള കാരുണ്യ ആശുപത്രിയിലേക്ക് ഇടിച്ചു കയറി വന്‍ അപകടത്തിന് ഇടവരുത്തുമായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പരപ്പ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ കണ്‍സ്യൂമര്‍ സ്റ്റോറിലേക്ക് സാധനങ്ങളുമായി വരികയായിരുന്ന വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.