പരപ്പ : പരപ്പയില്‍ റബര്‍ തോട്ടത്തില്‍ ഇന്ന് രാവിലെ ടാപ്പിംങ് തൊഴിലാളി പുലിയെ കണ്ടു. സംഭവം ഉടന്‍ തന്നെ വനംവകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ടാപ്പിംങ് തൊഴിലാളിയായ സജിയാണ് പരപ്പയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വട്ടിപുന്നയില്‍ പാലക്കുടി ജോയിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിംങ്ങിനിടയില്‍ പുലിയെ കണ്ടതായി വനംവകുപ്പിനെ അറിയിച്ചത്. സ്ഥലത്തെത്തിയ മരുതോം ഫോറസ്റ്റ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ റബര്‍ തോട്ടത്തില്‍ അന്വേഷണം തുടരുകയാണ്. എന്നാല്‍ കാല്‍പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പ്രദേശം കാട് മൂടിയ നിലയിലാണ്. ജാഗ്രത പാലിക്കാന്‍ നാട്ടുകാര്‍ക്ക് വനപാലകര്‍ നിര്‍ദ്ദേശം നല്‍കി.
പരപ്പയില്‍ പുലി; വനം വകുപ്പ് അന്വേഷണം തുടങ്ങി