കാഞ്ഞങ്ങാട് : സൗത്ത് ചിത്താരിയിലെ എം. എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി (65) നിര്യാതനായി. മത, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത അദ്ദേഹം ദീര്‍ഘകാലം സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്‍റെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. പരേതരായ ഹസൈനാറിന്‍റെയും സി. പി. കുഞ്ഞാമിനയുടെയും മകനാണ്. അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മക്കള്‍: ഹബീബ് എം എച്ച്, അര്‍ഷാദ് എം എച്ച്, ആഷിഖ് എം എച്ച്, ഹസീബ എം എച്ച്. മരുമക്കള്‍: മുനീര്‍ മാണിക്കോത്ത്, സമീറ സെന്‍റര്‍ ചിത്താരി, ജഫ്നത്ത് അതിഞ്ഞാല്‍, രഹ്ന ബേക്കല്‍.സഹോദരങ്ങള്‍: എം എച്ച് കുഞ്ഞാമദ്, എം എച്ച് ഫാത്തിമ.
നിര്യാതനായി