തൃക്കരിപ്പൂര്‍: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ചന്തേര പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന രണ്ട് യുവാക്കളെയും വലിക്കുകയായിരുന്ന ഒരാളെയും അറസ്റ്റുചെയ്തു. തൃക്കരിപ്പൂര്‍ നിലമ്പത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് രണ്ട് യുവാക്കളെ വ്യത്യസ്ഥസംഭവങ്ങള്‍ കഞ്ചാവ് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ ചന്തേര എസ്ഐ അജ്മലും സംഘവും അറസ്റ്റുചെയ്തത്. ഒരാളില്‍ നിന്നും കഞ്ചാവ് വില്‍പ്പന നടത്തിയ 10,000 രൂപയും പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 12.30 ഓടെ പടന്ന പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപത്തെ വളപ്പില്‍ ഹൗസില്‍ അബ്ദുള്‍ഖാദറിന്‍റെ മകന്‍ വി.ഷമീര്‍(26)നെയാണ് 10 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ഇയാളില്‍ നിന്നുമാണ് കഞ്ചാവ് വില്‍പ്പന നടത്തിയ 10,000 രൂപ പിടിച്ചെടുത്തത്.
മറ്റൊരുസംഭവത്തില്‍ വൈകീട്ട് 7.30 ഓടെ വില്‍പ്പന നടത്താന്‍ കൊണ്ടുപോവുകയായിരുന്ന 10 ഗ്രാം കഞ്ചാവുമായി പടന്ന എകെജി ഓഫീസിന് സമീപത്തെ ചെമ്മീടന്‍ ഹൗസില്‍ സി.കൃഷ്ണന്‍റെ മകന്‍ യു.ജിഗേഷിനെയും (26) പോലീസ് പിടികൂടി. നടക്കാവ് ബസ്റ്റോപ്പ് പരിസരത്ത് വെച്ച് കഞ്ചാവ് വലിക്കുകയായിരുന്ന തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്സ് ഓഫീസിന് സമീപത്തെ നടക്കാവ് ക്വാര്‍ട്ടേഴ്സിലെ ഹഫാജുദ്ദീന്‍റെ മകന്‍ ഷഹാബുദ്ദീന്‍ അന്‍സാരി(27), ഉത്തര്‍പ്രദേശ് ആഗ്ര ബാസ്തി ജാസ്വാറിലെ രാംസുന്ദറിന്‍റെ മകന്‍ ഇന്ദ്രപാല്‍(26) എന്നിവര്‍ക്കെതിരെയും കേസെടുത്തു.