കാഞ്ഞങ്ങാട്: തിരുവനന്തപുരം ജി. വി. രാജാ സ്പോര്‍ട്ട്സ് സ്കൂളില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചു. 65 കിലോ വിഭാഗത്തില്‍ സിയോന്ന സിനോജ് സ്വര്‍ണം നേടിയപ്പോള്‍ 55 കെജി വിഭാഗത്തില്‍ ജനീന ജിന്‍സണ്‍, 33 കെജി വിഭാഗത്തില്‍ റിതിക സുനില്‍ എന്നിവര്‍ വെങ്കലം നേടി. സിയോന സിനോജ് ജൂണ്‍ 22 ന് പഞ്ചാബില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിക്കും. കാഞ്ഞങ്ങാട്ടെ വ്യാപാരി സിനോജ് മഠത്തിനാത്തിന്‍റെയും സോണിയയുടെയും മകളാണ് സിയോന സിനോജ്. അജയന്‍ നെല്ലികാട്ട്, നാരായണന്‍ കുട്ടി മാവുങ്കാല്‍ എന്നിവരാണ് പരിശീലകര്‍. നാഷണല്‍ സില്‍വര്‍ മെഡലിസ്റ്റ് കെ ജെ. സെബാസ്റ്റ്യനാണ് പ്രധാന പരിശീലകന്‍.
ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സിയോനാ സിനോജിന് സ്വര്‍ണ്ണം