അപകടഭീഷണിയായി ഉണങ്ങിയ തെങ്ങ്

നീലേശ്വരം: കോണ്‍വെന്‍റ് ജംഗ്ഷന്‍ എടത്തോട് റോഡരികിലെ ഉണങ്ങിയ തെങ്ങ് ജനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു. നീലേശ്വരം സര്‍വ്വീസ് സഹകരണ ബേങ്ക് പേരോല്‍ ശാഖയ്ക്കും ജമാഅത്ത് പള്ളിക്കും മുന്‍വശത്താണ് റോഡരികിലെ ഉണങ്ങിയ തെങ്ങ് യാത്രക്കാരുടെ ജീവന് ഭീഷണിയായി നില്‍ക്കുന്നത്. പേരോല്‍ ജിഎല്‍പി സ്കൂള്‍, സെന്‍റ് പീറ്റേഴ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് കടന്നുപോകുന്നത്. അതിനാല്‍ അനിഷ്ട സംഭവങ്ങള്‍ നടക്കുന്നതിന് മുമ്പേ ഉണങ്ങിയതെങ്ങ് മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.