ചട്ടംഞ്ചാല്‍: പൊതുമരാമത്ത് കരാറുകാരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തില്‍ കെ മൊയ്തീന്‍കുട്ടി ഹാജി (92) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കാസര്‍കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡാണ്ടാണ്. ചട്ടഞ്ചാല്‍ എന്‍ജിനീയറിങ് ഇന്‍ഡസ്ട്രീസ് ഉടമയാണ്. ദീര്‍ഘകാലം ചട്ടഞ്ചാല്‍ ജുമാ മസ്ജിദിന്റെ പ്രസിഡന്റായിരുന്നു. കീഴൂര്‍ സംയുക്ത ജമാഅത്ത് ട്രഷറര്‍ ഉള്‍പ്പെടെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നിരവധി പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ മുന്‍ മാനേജരാണ്. ആദരസൂചകമായി ഇന്ന് സ്കൂളിന് അവധി നല്കി. കരാര്‍ രംഗത്തെ ഭീഷ്മാചാര്യന് എന്നാണ് അറിയപ്പെട്ടിരുന്നത്. പഴശി ഡാം പ്രൊജക്ട്, ചന്ദ്രഗിരി പാലം, പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം അടക്കമുള്ള പല വലിയ പദ്ധതികളുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയത് മൊയ്തീന് കുട്ടി ഹാജിയാണ്. ഭാര്യ: പരേതയായ ആയിഷാബി. മക്കള്‍: സുബൈദ, ഇഖ്ബാല്‍ (പൊതുമരാമത്ത് കരാറുകാരന്), താഹിറ, ഫൈസല്‍ (പൊതുമരാമത്ത് കരാറുകാരന്). മരുമക്കള്‍: കെ.എസ് ഹബീബ്, എന്‍.എ ഹാരിസ് എം.എല്‍.എ ബാംഗ്ലൂര്‍, ഖൈറുന്നിസ മൂസ, ഡോ. റമീസ മഹ്മൂദ്. സഹോദരങ്ങള്‍: ടി.കെ അബ്ദുല്‍ ഖാദര്‍ ഹാജി, ടി.കെ മാഹിന്‍ ഹാജി, അബ്ദുല്ല ഹാജി, ആയിഷ.
കെ.മൊയ്തീന്‍കുട്ടി ഹാജി അന്തരിച്ചു