നീലേശ്വരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പാലായിലെ റെഡ്സ്റ്റാര്‍ ക്ലബ്ബ് സംഘടിപ്പിച്ച വാക്ക് വിത്ത് ലെഫ്റ്റ് പ്രഭാത നടത്ത പരിപാടി ശ്രദ്ധേയമായി. നാടിന്‍റെ വികസന കാഴ്ചപാടുകള്‍ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. രാവിലെ 6 മണിക്ക് പുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച നടത്തം ഡോ.വി.സുരേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ടി.പി.ലത അദ്ധ്യക്ഷയായി. നീലേശ്വരം നഗരസഭയിലെ 10,11,12 വാര്‍ഡുകളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ പി.അഖിലേഷ്, ഇ.അനീഷ്, ഇ.കെ.ചന്ദ്രന്‍ എന്നിവര്‍ പ്രഭാത നടത്തത്തില്‍ പങ്കെടുത്തവരുമായി വികസന കാഴ്ചപ്പാടുകളുമായി സംവദിച്ചു. എല്‍.ഡി.എഫ്. മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെ.പി.രവീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി പി.മനോഹരന്‍, ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീ, സംസ്ഥാന ഫുട്ബോള്‍ താരം ശിവനന്ദ ക്ലബ്ബ് സെക്രട്ടറി ജിതേഷ് എന്നിവരും പങ്കെടുത്തു.
വികസന കാഴ്ചപ്പാട് വിശദീകരിച്ച് സ്ഥാനാര്‍ത്ഥികളുടെ പ്രഭാത നടത്തം