സ്വകാര്യ ബസ് തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

നീലേശ്വരം: സ്വകാര്യ ബസ് തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു. മടിക്കൈ ബങ്കളത്ത് താമസക്കാരനായ പള്ളിക്കര മൗവ്വലിലെ അബ്ബാസാണ് (60) മരണപ്പെട്ടത്. ഇന്നലെ രാവിലെ നീലേശ്വരം മന്ദം പുറത്ത് കാവിനുമുന്നിലൂടെ റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം. ഭാര്യ: കെ.റാബിയ (ചിറപ്പുറം). മക്കള്‍: റാഷിദ്, റഷീബ, രഹന. മരുമക്കള്‍: ഉബൈസ് (കാലിച്ചാനടുക്കം), യാസിര്‍ (കമ്മാടം).